ആസിഫ് അലിയുടെ പുതിയ സിനിമ അണ്ടര്‍വേള്‍ഡ് സെക്കന്റ് ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. അരുണ്‍ കുമാര്‍ അരവിന്ദ് ഒരുക്കുന്ന സിനിമയില്‍ ഫര്ഹാന് ഫാസില്‍, ജീന്‍ പോള്‍ ലാല്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. പുതിയ ടീസറില്‍ ആസിഫ് അലി മാത്രമാണുള്ളത്. നല്ല സ്റ്റൈലിഷ് ലുക്കിലാണ് താരം ടീസറിലെത്തുന്നത്. സംയുക്ത മേനോന്, തീവണ്ടി ഫെയിം, കേതകി നാരായണന് എന്നിവരാണ് നായികമാര്‍. ഡി4 എന്റര്‍ടെയ്ന്‍മെന്റ്സ് സിനിമ നിര്‍മ്മിക്കുന്നു.
റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമ ഒരു ആക്ഷന്‍ പാക്ക്ഡ് റിവഞ്ച് ത്രില്ലറായിരിക്കും. ഷിബിന്ഫ്രാന്സിസ് ആണ് സിനിമയുടെ തിരക്കഥ, മുമ്പ് കൊമ്രേഡ് ഇന്‍ അമേരിക്ക, പാവാട എന്നീ സിനിമകള്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് അലക്സ് ജെ പുളിക്കല്‍- ക്യാമറ, സംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ കൂട്ടുകെട്ട്. സംവിധായകന് അരുണ്‍ കുമാര്‍ അരവിന്ദ് തന്നെയാണ് എഡിറ്റിംഗ് ചെയ്യുന്നത്.
അരുണ്‍ കുമാര്‍ കോക്ടെയ്ല്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്. അദ്ദേഹത്തിന്റെ അവസാനസിനിമ കാറ്റ് നായകനായെത്തിയത് ആസിഫ് അലി തന്നെയായിരുന്നു. ചിത്രം വിജയമായിരുന്നില്ല. അതിനാല്‍ തന്നെ പുതിയ ചിത്രം പ്രതീക്ഷകളോടെയാണ് ഇരുവരും കാണുന്നത്.
അണ്ടര്‍വേള്‍ഡ് നവംബറില്‍ റിലീസ് ചെയ്യും. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് സിനിമ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.