Categories
Film News

ആസിഫ് അലിയുടെ അണ്ടര്‍വേള്‍ഡ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ആസിഫ് അലിയുടെ പുതിയ സിനിമ അണ്ടര്‍വേള്‍ഡ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. അരുണ്‍കുമാര്‍ അരവിന്ദ് ഒരുക്കുന്ന സിനിമയില്‍ ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ ലാല്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. മൂന്ന് പ്രധാനതാരങ്ങളും ഫസ്റ്റ്‌ലുക്കില്‍ കാണിക്കുന്നുണ്ട്. സംയുക്ത മേനോന്‍, കേതകി നാരായണ്‍ എന്നിവരാണ് നായികമാരാകുന്നത്. ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സ് സിനിമ നിര്‍മ്മിക്കുന്നു.

റിപ്പോര്‍ട്ടുകളനുസരിച്ച് അണ്ടര്‍വേള്‍ഡ് ഒരു റിവഞ്ച് ത്രില്ലറാണ്. ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥ ഒരുക്കുന്നു. കൊമ്രേഡ് ഇന്‍ അമേരിക്ക, പാവാട എന്നീ സിനിമകളുടെ തിരക്കഥ ഇദ്ദേഹത്തിന്റേതായിരുന്നു. അണിയറയിലുള്ളത്, അലക്‌സ് ജെ പുളിക്കല്‍ ക്യാമറ, സംഗീതം യക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ ടീം, എഡിറ്റിംഗ് സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ് തന്നെയാണ് ചെയ്യുന്നത്.

കോക്ടെയില്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു എന്നീ ചിത്രങ്ങളാല്‍ പ്രശസ്തനാണ് അരുണ്‍ കുമാര്‍ അരവിന്ദ്. ആസിഫ് അലി നായകനായെത്തിയ അവസാന സിനിമ കാറ്റ് പക്ഷെ, പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല.