Categories
Film News

ആസിഫ് അലിയുടെ മകന്‍ അണ്ടര്‍വേള്‍ഡിലൂടെ സിനിമയിലേക്ക്

ആസിഫ് അലിയുടെ പുതിയ സിനിമ അണ്ടര്‍വേള്‍ഡ് റിലീസിംഗിനൊരുങ്ങുകയാണ്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ ലാല്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ആസിഫിന്റെ മകന്‍ ആദം അലി സിനിമാഭിനയത്തിലേക്ക് കടക്കുകയാണ് ഈ ചിത്രത്തിലൂടെ. ആസിഫ് തന്നെയാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് മകനൊപ്പമെടുത്ത ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഈ വാര്‍ത്ത പരസ്യപ്പെടുത്തിയത്.

തീവണ്ടി ഫെയിം സംയുക്ത മേനോന്‍, കേതകി നാരായണ്‍ എന്നിവരാണ് നായികമാരാകുന്നത്. ഷിബിന്‍ ഫ്രാന്‍സിസ്, കൊമ്രേഡ് ഇന്‍ അമേരിക്ക, പാവാട, എന്നിവയ്ക്ക് തിരക്കഥ എഴുതിയ, അണ്ടര്‍വേള്‍ഡ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമ ആക്ഷന്‍ റിവഞ്ച് ത്രില്ലര്‍ സിനിമയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അണിയറയില്‍ അലക്‌സ് ജെ പുളിക്കല്‍ ക്യാമറയും സംഗീതം യക്‌സന്‍ ഗാരി പെരേര , നേഹ നായര്‍ ടീമും ഒരുക്കുന്നു. സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ് തന്നെയാണ് എഡിറ്റിംഗ്. ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സ് സിനിമ നിര്‍മ്മിക്കുന്നു. സിനിമയുടെ റിലീസിന്റെ ഔദ്യോഗികപ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.