Categories
Film News

ആസിഫ് അലി ചിത്രം കുഞ്ഞെൽദോ ഓണത്തിന് തിയേറ്ററുകളിലേക്ക്

ആസിഫ് അലി നായകനായെത്തുന്ന മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ആ​ഗസ്ത് 27ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളിലേക്കെത്തും.

ലിറ്റിൽ ബി​ഗ് ഫിലിംസ് ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നു. വിനീത് ശ്രീനിവാസൻ ക്രിയേറ്റിവ് എഡിറ്ററാകുന്ന സിനിമയുടെ രചന സംവിധായകൻ കുഞ്ഞെൽദോ തന്നെ നിർവ​ഹിച്ചിരിക്കുന്നു. ഷാൻ റഹ്മാൻ സം​ഗീതം ഒരുക്കിയിരിക്കുന്നു.

ഛായാ​ഗ്രഹണം സ്വരൂപ് ഫിലിപ്പ്, എഡിറ്റിംക് രഞ്ജൻ എബ്രഹാം എന്നിവരാണ് അണിയറയിലെ മറ്റു പ്രമുഖർ. സെഞ്ചുറി ഫിലിംസ് സിനിമ വിതരണത്തിനെത്തിക്കുന്നു.