Categories
Film News

ബിഗ് ബ്രദറില്‍ മോഹന്‍ലാലിനൊപ്പം ആസിഫ് അലിയും

മോഹന്‍ലാലും പ്രശസ്ത സംവിധായകന്‍ സിദ്ദീഖും ബിഗ് ബ്രദര്‍ എന്ന സിനിമയുമായി എത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറ് വര്‍ഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സംവിധായകന്റെ സ്വന്തം ബാനറായ എസ് ടാക്കീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷനും കോമഡിയും നിറഞ്ഞ ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും ബിഗ് ബ്രദറെന്ന് സംവിധായകന്‍ നേരത്തേ അറിയിച്ചിരുന്നു.

പുതിയ വാര്‍ത്തകള്‍ വരുന്നത് ആസിഫ് അലി ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നുവെന്നതാണ്. റിപ്പോര്‍ട്ടുകളനുസരിച്ച് ആസിഫ് മോഹന്‍ലാലിന്റെ സഹോദരനായാണ് എത്തുന്നത്. മുമ്പ് ആസിഫ് റെഡ് വൈന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയ്ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ ബിഗ് ബ്രദര്‍ ചിത്രീകരണത്തിലേക്ക് കടക്കും. പുതുമുഖങ്ങളായ ജിബി ജോജു ടീമാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആണ് സിനിമ. ജൂണില്‍ സിനിമ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്.