Categories
Film News

ദിലീപിന്റെ അടുത്ത സിനിമ ആസിഫ് അലി നിര്‍മ്മിക്കുന്നു

മലയാളത്തിലെ നിരവധി താരങ്ങള്‍ നിര്‍മ്മാണരംഗത്തേക്കും കടന്നിട്ടുണ്ട്. അക്കൂട്ടത്തിലെ ഒരാളാണ് ആസിഫ് അലിയും. ഇതിനോടകം തന്നെ താരം രണ്ട് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്- കോഹിനൂര്‍, കവി ഉദ്ദേശിക്കുന്നത്. രണ്ട് ചിത്രത്തിലും ആസിഫ് തന്നെയായിരുന്നു നായകന്‍. ആദ്യമായി താരം വേറെ നായകനെ വച്ച് സിനിമ ചെയ്യാനൊരുങ്ങുകയാണ്. ദിലീപ് നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകന്‍ ജോഷിയാണ്. ദിലീപ് ആദ്യമേ തന്നെ ജോഷിയ്ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. കാര്യങ്ങള്‍ വിചാരിച്ച പോലെ നടന്നാല്‍ നവംബര്‍ അവസാനത്തോടെ ചിത്രം പ്രഖ്യാപിക്കും.

ഒരു പാടു പരാജയചിത്രങ്ങള്‍ക്ക് ശേഷം പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലൂടെ ജോഷി ഗംഭീരതിരിച്ചുവരവ് നടത്തിയിരുന്നു. മാസ് എന്റര്‍ടെയ്‌നര്‍ ഒരുക്കുന്നതിലെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള സംവിധായകന്‍ അടുത്ത ചിത്രവും അത്തരത്തിലുള്ളതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപും ജോഷിയും മുമ്പ് ലയണ്‍, ജൂലൈ 4, ട്വന്റിട്വന്റി, റണ്‍വെ, അവതാരം എന്നീ സിനിമകളില്‍ ഒന്നിച്ചിട്ടുണ്ട്. റണ്‍വെയ്ക്ക് സ്വീകല്‍ വരുന്നുവെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. വാളയാര്‍ പരമശിവം എന്ന പേരില്‍, എന്നാല്‍ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.