Categories
Film News

കുഞ്ഞെല്‍ദോയില്‍ ആസിഫ് അലി 19കാരനായെത്തുന്നു


കഴിഞ്ഞ ഈദ് ദിനത്തില്‍ ആസിഫ് അലി ആര്‍ ജെ മാത്തുക്കുട്ടിക്കൊപ്പം കുഞ്ഞെല്‍ദോ എന്ന സിനിമയുമായി എത്തുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ ആണ്. വിനീത് ശ്രീനിവാസനും ടീമിന്റെ ഭാഗമാവുന്നുണ്ട്, ക്രിയേറ്റിവ് ഡയറക്ടറായി.

റിപ്പോര്‍ട്ടുകളനുസരിച്ച് കുഞ്ഞെല്‍ദോ ഒരു ക്യാസ് ബേസ്ഡ് മൂവിയാണ്, ചിത്രത്തില്‍ ആസിഫ് 19വയസ്സുകാരനായാണ് എത്തുന്നത്. മാത്തുക്കുട്ടി തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള സിനിമയ്ക്ക ക്യാമറ ചെയ്യുന്നത് സ്വരൂപ് ഫിലിപ്പ് ആണ്. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. അടുത്തുതന്നെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.

ആസിഫ് അലിയുടെ അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം വന്‍ഹിറ്റുകളായിരുന്നു. വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ് എന്നിവ. വരാനിരിക്കുന്ന ചിത്രങ്ങള്‍ അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന അണ്ടര്‍വേള്‍ഡ്, പറന്ന് പറന്ന് സുഗീത്, കെട്ട്യോളാണ് എന്റെ മാലാഖ നിസാം ബഷീര്‍, രാജീവ് രവിയുടെ പേരിട്ടിട്ടില്ലാത്ത സിനിമ എന്നിവയുണ്ട്. താരത്തിന്റെ കക്ഷി അമ്മിണിപിള്ള അടുത്തുതന്നെ റിലീസ് ചെയ്യാനിരിക്കുകയാണ്.