Categories
Film News

സണ്ണി വെയ്‌നിനൊപ്പം ആസിഫ് അലിയും ബ്ലാക്ക് കോഫിയില്‍ ചേര്‍ന്നു

നടന്‍ ബാബുരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ബ്ലാക്ക് കോഫി, 2011ലെ സൂപ്പര്‍ഹിറ്റ് സിനിമ സാള്‍ട്ട് ആന്റ് പെപ്പറിന്റെ സ്വീകല്‍ ആണ്. സിനിമയില്‍ ആദ്യഭാഗത്തെ അദ്ദേഹത്തിന്റെ കഥാപാത്രം കുക്ക് ബാബുവിനെ തന്നെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. ബാബുരാജിനൊപ്പം സണ്ണി വെയ്ന്‍, രചന നാരായണന്‍കുട്ടി, ലെന, ഓവിയ, ഓര്‍മ്മ ബോസ് എന്നിവരുമെത്തുന്നു.

ബാബുരാജ് തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബു, തന്റെ യജമാനന്‍ കാളിദാസിനെ അദ്ദേഹത്തിന്റെ വിവാഹശേഷം വിട്ടുപോരുകയാണ്. കാളിദാസ് ആയി ആദ്യഭാഗത്ത് ലാലും മായ ആയി ശ്വേത മേനോനും എത്തി. പുതിയ സിനിമയില്‍ അതിഥി വേഷങ്ങളില്‍ ഇരുവരും എത്തുന്നു. പുതിയതായി പുറത്തുവരുന്ന വാര്‍ത്തകള്‍ ആസിഫ് അലിയും സിനിമയിലെത്തുന്നുവെന്നാണ് അറിയുന്നത്. സാള്‍ട്ട് ആന്റ് പെപ്പറിലെ തന്റെ കഥാപാത്രം മനു രാഘവിനെ ഒരു അതിഥിവേഷത്തില്‍ ആസിഫ് ഇതിലും അവതരിപ്പിക്കുന്നു.

ബ്ലാക്ക് കോഫിയില്‍ സണ്ണി വെയ്ന്‍ ഡേവിസ് എന്ന സിനിമാസംവിധായകനായാണ് എത്തുന്നത്. ഓവിയ അദ്ദേഹത്തിന്റെ കാമുകിയായെത്തുന്നു. സിനിമയിലഭിനയിക്കാനായി കൊച്ചിയിലേക്കെത്തുന്ന അമേരിക്കന്‍ മലയാളിയായാണ് ഓവിയ എത്തുന്നത്. ലെന, രചന, ഓര്‍മ്മ എന്നിവര്‍ ഇവരുടെ റൂംമേറ്റുകളാണ്.

സജീഷ് മഞ്ചേരി നിര്‍മ്മിക്കുന്ന സിനിമ ഓണത്തിന് തിയേറ്ററുകളിലേക്കെത്തും.