Categories
Film News trailer

ആസിഫ് അലിയുടേയും ടീമിന്റെയും രാജീവ് രവി ചിത്രം കുറ്റവും ശിക്ഷയും ട്രയിലറെത്തി

ആസിഫ് അലി നായകനായെത്തുന്ന രാജീവ് രവി ചിത്രമാണ് കുറ്റവും ശിക്ഷയും. പോലീസ് ഇൻവസ്റ്റി​ഗേഷൻ ത്രില്ലർ സിനിമയുടെ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. കാസർ​ഗോഡ് നടന്ന ജ്വല്ലറി കവർച്ച കേസിന്റെ കഥയാണ് സിനിമയാക്കിയിരിക്കുന്നത്. കേരളപോലീസിലെ ഒരു ടീം കവർച്ചസംഘത്തെ അവരുടെ സ്ഥലത്ത് പോയി പിടിക്കുകയാണ് ചെയ്തത്.

ആസിഫ് അലിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഷറഫുദ്ദീൻ, സണ്ണിവെയ്ൻ, അലൻസിയർ, സെന്തിൽ കൃഷ്ണ എന്നിവരുമെത്തുന്നു. സൃന്ദയാണ് മറ്റൊരു താരം. തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം സിബി തോമസ് കഥ ഒരുക്കിയിരിക്കുന്നു. യഥാർത്ഥ ജീവിതത്തിലും സിബി തോമസ് പോലീസുകാരനാണ്. മാധ്യമ പ്രവർത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത് ദിവാകരൻ, സിബി തോമസ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.

ഫിലിം റോൾ പ്രൊഡക്ഷൻസ് ബാനറിൽ അരുൺകുമാർ വി ആർ സിനിമ നിർമ്മിച്ചിരിക്കുന്നു. ബി അജിത് കുമാർ എഡിറ്റിം​ഗ്, സുരേഷ് രാജൻ ക്യാമറ, സം​ഗീതം ഡോൺ വിൻസന്റ് എന്നിവരാണ് അണിയറയിൽ.