രാജീവ് രവി പോലീസ് ത്രില്ലര്‍ സിനിമ സംവിധാനം ചെയ്യുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കാസര്‍ഗോഡ് നടന്ന യഥാര്‍ത്ഥ ജ്വല്ലറി കവര്‍ച്ചയാണ് സിനിമയാകുന്നു. ഇന്‍വസ്റ്റിഗേഷന്റെ ഭാഗമായി കേരളത്തില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് അഞ്ചംഗ പോലീസ്ടീം പോവുകയും സ്വന്തം ജീവന് പോലും പണയം വച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്. കുറ്റവും ശിക്ഷയും എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫദ്ദീന്‍, അലന്‍സിയര്‍ ലെ ലോപസ്, സെന്തില്‍ കൃഷ്ണ എന്നിവര്‍ പോലീസ് വേഷത്തിലെത്തുന്നു.
പോലീസുകാരനായ സിബി തോമസ് ആണ് ശ്രീജിത് ദിവാകരനൊപ്പം തിരക്കഥ ഒരുക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരിക്കെ സിബി തോമസ് ലീഡ് ചെയ്ത അന്വേഷണമായിരുന്നുവിത്. ആസിഫ് അലി ഇദ്ദേഹത്തിന്റെ വേഷം ചെയ്യുന്നു.
സുരേഷ് രാജന് തൊട്ടപ്പന് ഫെയിം ഡിഒപി,ബി അജിത് കുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. അരുണ്‍ കുമാര്‍ വിആര്‍ ഫിലിം റോള്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. ചിത്രീകരണം പാതിവഴിയില്‍ നിര്‍ത്തിയിരിക്കുകയാണ് ലോക്ഡൗണിനെ തുടര്‍ന്ന്.