Categories
Film News

ആസിഫ് അലിയുടെ അടുത്ത ചിത്രം അണ്ടര്‍വേള്‍ഡിന് തുടക്കമായി

സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദന്റെ അണ്ടര്‍വേള്‍ഡ്
പൂജ ചടങ്ങുകള്‍ നടന്നു. ആസിഫ് അലി നായകനാകുന്ന ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ ലാല്‍ അഥവ ലാല്‍ ജൂനിയര്‍ എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നു. തീവണ്ടി ഫെയിം സംയുക്ത മേനോന്‍, കേതകി നാരായണന്‍ എന്നിവര്‍ നായികാവേഷങ്ങള്‍ ചെയ്യുന്നു. ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.

ആക്ഷന് പ്രാധാന്യമുള്ള റിവഞ്ച് ത്രില്ലര്‍ ആണ് സിനിമ. സിനിമയ്ക്ക് വേണ്ടി ഫിസിക്ക് രൂപപ്പെടുത്തുകയാണ് താനെന്ന് ആസിഫ് മുമ്പ് പറയുകയുണ്ടായി. ഇതാദ്യമായാണ് താരം സിനിമയ്ക്ക് വേണ്ടി ശാരീരികമാറ്റം വരുത്തുന്നത്.

ഷിബിന്‍ ഫ്രാന്‍സിസ് ആണ് സിനിമയ്്ക്ക് തിരക്കഥ ഒരുക്കുന്നത്. കൊമ്രേഡ്‌സ് ഓഫ് അമേരിക്ക(സിഐഎ) പാവാട തുടങ്ങിയ ചിത്രങ്ങള്‍ മുമ്പ് ചെയ്തിട്ടുണ്ട്.

സിനിമാറ്റോഗ്രാഫര്‍ അലക്‌സ് ജെ പുളിക്കല്‍, കമ്പോസര്‍ ഡുഓ യക്‌സന്‍ ഗാരി പെരേര- നേഹ നായര്‍. സംവിധായകന്‍ അരുണ്‍ കുമാര്‍ തന്നെയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്.