Categories
Film News

ആസിഫ് അലി, സൗബിന്‍ ഷഹീര്‍ ടീം തട്ടുംവെള്ളാട്ടം എന്ന സിനിമയില്‍ ഒന്നിക്കുന്നു

ആസിഫ് അലി, സൗബിന്‍ ഷഹീര്‍ എന്നിവര്‍ മൃദുല്‍ നായര്‍ ഒരുക്കുന്ന തട്ടും വെള്ളാട്ടം എന്ന സിനിമയില്‍ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ട് ചിത്രം ഔദ്യോഗികമായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ബാലു വര്‍ഗ്ഗീസ്, സൈജു കുറുപ്പ്, ഗണപതി, ജീന്‍ പോള്‍ ലാല്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. സഫീര്‍ അഹമ്മദ്, രാജീവ് മാറോലി, മസൂദ് ടിപി, ഷെറിന്‍ വെണ്ണംകാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് മാര്‍സ് എന്റര്‍ടെയ്ന്‍മെന്റ് എന്ന ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

മൃദുല്‍ നായര്‍, വികെ പ്രകാശിന്റെ മുന്‍ അസോസിയേറ്റ് ആണ്. ആസിഫ് അലി നായകനായെത്തിയ ബിടെക് എന്ന ചിത്രത്തിലൂടെ 2018ല്‍ സ്വതന്ത്രസംവിധായകനായി. വെള്ളാട്ടം എന്നത് തെയ്യം കലാരൂപവുമായി ബന്ധപ്പെട്ടുള്ളതാണ്.
മൃദുല്‍ ഇന്‍സ്റ്റാഗ്രാമം എന്ന പേരില്‍ ഒരു വെബ്‌സീരീസ് ഒരുക്കുന്നുണ്ട്. ദീപക് പാറമ്പോല്‍, ഷാനി ഷാകി, ഗണപതി,ലഡൂ ഫെയിം ഗായത്രി, അലന്‍സിയര്‍ എന്നിവരാണ് കഥാപാത്രങ്ങളാകുന്നത്.