Categories
Film News

ആസിഫ് അലി സിബി മലയിൽ ചിത്രത്തിന് തുടക്കമായി

പ്രശസ്ത സംവിധായകന്‍ സിബി മലയിൽ ഒരുക്കുന്ന ആസിഫ് അലി സിനിമ തുടങ്ങി. സംവിധായകൻ രഞ്ജിത്, പിഎം ശശിധരൻ എന്നിവർ ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. നവാഗതനായ ഹേമന്ത് തിരക്കഥ ഒരുക്കുന്നു. കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം.

സിബിമലയിൽ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ് സിനിമയിലൂടെ. രണ്ട് ദശകങ്ങൾക്ക് ശേഷം സംവിധായകനും നിർമ്മാതാവും വീണ്ടും ഒന്നിക്കുകയാണ് സിനിമയിലൂടെ. രഞ്ജിത്, സിബി മലയിൽ കൂട്ടുകെട്ട് മായാമയൂരം, സമ്മർ ഇൻ ബത്ലഹേം, ഉസ്താഗ് എന്നീ സിനിമകളിൽ ഒന്നിച്ചിട്ടുണ്ട് രഞ്ജിത് ചിത്രങ്ങളുടെ തിരക്കഥാക്കൃത്ത് ആയിരുന്നു. സിബി മലയിൽ, ആസിഫ് അലി കൂട്ടുകെട്ട് അപൂർവ്വരാഗം, വയലിൻ, ഉന്നം എന്നീ സിനിമകളിൽ ഒന്നിച്ചിട്ടുണ്ട്.

പുതിയ സിനിമ പേരിട്ടിട്ടില്ല, പ്രശാന്ത് രവീന്ദ്രൻ ക്യാമറയും കൈലാസ് മേനോൻ സംഗീതവും ഒരുക്കുന്നു. കൂടുതല്‍ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.