Categories
Film News

എല്ലാം ശരിയാകും പുതിയ പോസ്റ്റർ ഷെയർ ചെയ്ത് ആസിഫ് അലി

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ മിക്കതാരങ്ങളും വിജയികളെ അനുമോ​ദിക്കുന്ന തിരക്കിലാണ്. അതേസമയം ആസിഫ് അലി തന്റെ പുതിയ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. എല്ലാം ശരിയാകും എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ഇടതുമുന്നണിയിലെ ഒരു യുവനേതാവായാണ് താരമെത്തുന്നത്. പൊളിറ്റിക്കൽ സറ്റയർ ആണ് സിനിമ. വെള്ളിമൂങ്ങ ഫെയിം ജിബു ജേക്കബ് സിനിമമ ഒരുക്കുന്നു. ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ.

എല്ലാം ശരിയാകും സിനിമയിൽ രജിഷ വിജയൻ നായികയാകുന്നു. സുധീർ കരമന, സിദ്ദീഖ്, കലാഭവൻ ഷാജോൺ, സേതുലക്ഷ്മി എന്നിവരാണ് സഹതാരങ്ങൾ. ഡോ. പോൾ എന്റർടെയ്ൻമെന്റ്സ് ബാനറിൽ തോമസ് തിരുവല്ല, ഡോ. പോൾ വർ​ഗ്​ഗീസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.

ജൂൺ 4ന് ചിത്രം റിലീസ് ചെയ്യുമെന്നറിയിച്ചിരുന്നു അണിയറക്കാർ എന്നാൽ കോവിഡ് വ്യാപനസാഹചര്യത്തിൽ റിലീസ് മാറ്റി വയ്ക്കാൻ സാധ്യതയുണ്ട്.