Categories
Film News

ആസിഫ് അലി – രജിഷ വിജയൻ ചിത്രം എല്ലാം ശരിയാകും ഫസ്റ്റ്ലുക്ക് പോസ്റ്റർ

അനുരാ​ഗകരിക്കിൻ വെള്ളം എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലി- രജിഷ വിജയൻ ടീം ഒന്നിക്കുന്ന സിനിമയാണ് എല്ലാം ശരിയാകും. വെള്ളിമൂങ്ങ സംവിധായകൻ ജിബു ജേക്കബ് സംവിധാനം ചെയ്യുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. പൊളിറ്റിക്കൽ ഡ്രാമയായ സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്.

സംവിധായകന്റെ ആദ്യ സിനിമ വെള്ളിമൂങ്ങയും ഒരു പൊളിറ്റിക്കൽ സറ്റയർ ആയിരുന്നു. ആസിഫ് അലി ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു. എല്ലാം ശരിയാകും സിനിമയിൽ ആസിഫ് അലി രാഷ്ട്രീയക്കാരനായെത്തുന്നു. സുധീർ കരമന, സിദ്ദീഖ്, കലാഭവൻ ഷാജോൺ, സേതുലക്ഷ്മി എന്നിവർ സഹതാരങ്ങളായെത്തുന്നു.

ശ്രീജിത് നായർ ക്യാമറയും ഔസേപ്പച്ചൻ സം​ഗീതമൊരുക്കുന്നു. സൂരജ് ഇഎസ് ആണ് എഡിറ്റിം​ഗ്. തോമസ് തിരുവല്ല, ഡോ. പോൾവർ​ഗ്​​ഗീസ് എന്നിവർ ചേർന്ന് ഡോ പോൾസ് എന്റർടെയ്ൻമെന്റ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. ജൂൺ 4ന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്.