രാജീവ് രവി ഒരുക്കുന്ന കുറ്റവും ശിക്ഷയും ചിത്രീകരണം പൂര്‍ത്തിയായി. ആസിഫ് അലി, സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലെ ലോപസ്, ഷറഫുദ്ദീന്, സെന്തില്‍ കൃഷ്ണ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഇന്‍വസ്റ്റിഗേറ്റിവ് ത്രില്ലര്‍ സിനിമയാണിത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം കഴിഞ്ഞ മാസം രാജസ്ഥാനില്‍ പുനരാരംഭിക്കുകയായിരുന്നു. കേരളത്തിലെ ചെറിയ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതായി ഒദ്യോഗികമായി അറിയിച്ചത്.
സിബി തോമസ്, തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നു. ശ്രീജിത് ദിവാകരനുമായി ചേര്‍ന്നാണ് തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്. കാസര്‍ഗോഡ് 2015ല്‍ നടന്ന ഒരു ജ്വല്ലറി കവര്‍ച്ചയും, കേസന്വേഷണത്തിനായി കേരളപോലീസിലെ അഞ്ചംഗ സംഘം ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലേക്ക് സ്വന്തം ജീവന് പണയപ്പെടുത്തി പോയി പ്രതികളെ പിടികൂടുകയും ചെയ്ത സംഭവമാണ് സിനിമയാകുന്നത്.
സിബി തോമസ് , ഇന്‍വസ്റ്റിഗേഷന്‍ ഓഫീസറായി സംഘത്തിലുണ്ടായിരുന്നു. സിനിമയില്‍ ആസിഫ് അലി സിബി തോമസാകുന്നു. സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്, സെന്തില്‍ കൃഷ്ണ എന്നിവരാണ് മറ്റു പോലീസുകാര്‍.