Categories
Film News

ജിസ് ജോയുടെ അടുത്ത സിനിമ നിമിഷ സജയൻ, റെബ മോണിക ജോൺ, ആസിഫ് അലി, ആന്റണി വർ​ഗ്​ഗീസ് ഒന്നിക്കുന്നു

ആസിഫ് അലി, ആന്റണി വർ​ഗ്​ഗീസ്,നിമിഷ സജയൻ, ബി​ഗിൽ ഫെയിം റെബ മോണിക ജോണ‍്‍ എന്നിവരൊന്നിക്കുന്ന പുതിയ സിനിമ ജിസ് ജോയ് ഒരുക്കുന്നു. ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന സിനിമയുടെ തുടക്കം കുറിച്ചു. സിനിമയുടെ ഔദ്യോ​ഗികപ്രഖ്യാപനം ഉടൻ വരുമെന്നാണറിയുന്നത്.

ആസിഫ് അലി നാലാമത്തെ തവണയാണ് ജിസ് ജോയ്ക്കൊപ്പമെത്തുന്നത്. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നിവയായിരുന്നു മുൻസിനിമകൾ. അവസാന രണ്ട് സിനിമകളും സൂപ്പർഹിറ്റുകളായിതീരുകയും സംവിധായകൻ ശ്രദ്ധിക്കപ്പെടാൻ കാരണമായിത്തീരുകയും ചെയ്തു. എന്നാൽ ഇദ്ദേഹത്തിൻെറ അവസാന സിനിമ കുഞ്ചാക്കോ ബോബൻ നായകനായെത്തിയ മോഹൻകുമാർ ഫാൻസ് വേണ്ടത്ര വിജയം നേടിയില്ല