Categories
Film News

ആസിഫ് അലി, നീത പിള്ള ടീം അജയ് വാസുദേവ് ഒരുക്കുന്ന പൊളിറ്റിക്കൽ ത്രില്ലറിൽ.

സംവിധായകൻ അജയ് വാസുദേവ് ഒരുക്കുന്ന പുതിയ സിനിമയാണ് നാലാം തൂണ്.സിനിമയുടെ ചിത്രീകരണം അടുത്തിടെ കൊച്ചിയിൽ ആരംഭിച്ചു. ആസിഫ് അലി, പൂമരം ഫെയിം നീത പിള്ള എന്നിവർ പ്രധാനകഥപാത്രങ്ങളാകുന്നു. സുരാജ് വെഞ്ഞാറമൂട്, അർജ്ജുൻ അശോകൻ എന്നിവരാണ് മറ്റു മുഖ്യവേഷങ്ങളിൽ. ഗോകുലം ഗോപാലൻ , ശ്രീ ഗോകുലം മൂവീസ് ബാനറിൽ സിനിമ നിര്‍മ്മിക്കുന്നു.

നാലാം തൂണ്,അജയുടെ നാലാമത്തെ സിനിമയാണ്. മുൻസിനികളായ രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക് എന്നിവയിലെല്ലാം മമ്മൂട്ടി ആയിരുന്നു നായകൻ. എല്ലാം മാസ് മസാല എന്‍റർടെയ്നറുകളായിരുന്നു. ഇത്തവണ സംവിധായകൻ മീഡിയ ബേസ്ഡ് പൊളിറ്റിക്കല്‍ ത്രില്ലറുമായാണെത്തുന്നത്. എസ് സുരേഷ് ബാബു തിരക്കഥ ഒരുക്കുന്നു.

നാലാം തൂണിൽ അജയ്, ഷൈലോക് ടെക്നികൽ ടീമിനെ തന്നെ നിലനിർത്തിയിരിക്കുന്നു. സംഗീതം – ഗോപി സുന്ദര്‍, ഛായാഗ്രഹണം – രണദീവ്, എഡിറ്റര്‍ – റിയാസ് കെ ബാദർ എന്നിവർ. സിനിമ കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായൊരുക്കുന്നു.