Categories
Film News

ആസിഫ് അലി പുതിയ സിനിമ എല്ലാം ശരിയാകും റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ആസിഫ് അലി ചിത്രം എല്ലാം ശരിയാകും റിലീസ് തീയ്യതി പ്രഖ്യാപിച്ചു. സെപ്തംബർ 17ന് തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണറിയിച്ചിരിക്കുന്നത്. ജൂൺ 4ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും കോവിഡ് രണ്ടാം വ്യാപനത്തോടെ അത് മാറ്റുകയായിരുന്നു.

എല്ലാം ശരിയാകും ഒരു പൊളിറ്റിക്കൽ സറ്റയർ സിനിമയാണ്. വെള്ളിമൂങ്ങ ഫെയിം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദ്. ആസിഫ് അലി ഇടതുപക്ഷ യുവജന സഖ്യത്തിലെ ആക്ടിവിസ്റ്റായാണ് സിനിമയിൽ. രജിഷ വിജയൻ നായികയായെത്തുന്നു. അനുരാ​ഗകരിക്കിൻവെള്ളത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന സിനിമ കൂടിയാണിത്.

എല്ലാം ശരിയാകും സിനിമയിൽ‍ സുധീർ കരമന, സിദ്ദീഖ്, കലാഭവൻ ഷാജോൺ, സേതുലക്ഷ്മി തുടങ്ങിയവരും അഭിനയിക്കുന്നു. ശ്രീജിത് നായർ ക്യാമറ, സം​ഗീതം ഔസേപ്പച്ചൻ, സൂരജ് ഇഎസ് എഡിറ്റിം​ഗ്. തോമസ് തിരുവല്ല, ഡോ. പോൾ വർ​ഗ്​ഗീസ് എന്നിവർ ചേർന്ന് ഡോ. പോൾസ് എന്റർടെയ്ൻമെന്റ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.