സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷം സംവിധായകൻ ജിസ് ജോയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുകയാണ്.ദേശീയ പുരസ്കാര ജേതാക്കളായ തിരക്കഥാകൃത്തുകൾ ബോബി സഞ്ജയ് ടീം സിനിമയുടെ തിരക്കഥ ഒരുക്കുന്നു. സെൻട്രൽ പിക്ചേഴ്സ് സിനിമ നിർമ്മിക്കുന്നു. അടുത്ത വർഷം തുടക്കത്തിൽ ചിത്രീകരണം തുടങ്ങാനാണ് പ്ലാൻ ചെയ്യുന്നത്. ഒദ്യോഗികപ്രഖ്യാപനം ഉടനുണ്ടാവും.
ബൈസിക്കൾ തീവ്സ് എന്ന ചിത്രത്തിലൂടെ 2013ലാണ് സംവിധായകൻ ജിസ് ജോയ് അരങ്ങേറിയത്. ആസിഫ് അലി ആയിരുന്നു ചിത്രത്തിൽ നായകൻ. അതിന് ശേഷം കൂട്ടുകെട്ട് സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളിലും ഒന്നിച്ചു. രണ്ട് ചിത്രങ്ങളും വൻവിജയമായിരുന്നു. സംവിധായകന്റെ അടുത്ത സിനിമ കുഞ്ചാക്കോ ബോബനെ നായകനാക്കിയുള്ള മോഹൻകുമാർ ഫാൻസ് ആണ്. ആ സിനിമയുടെ സ്റ്റോറിലൈനും ബോബി സഞ്ജയ് കൂട്ടുകെട്ടിന്റേതു തന്നെയാണ്. തിയേറ്ററുകള്‍ പഴയപോലെ പ്രവർത്തിച്ചു തുടങ്ങിയാൽ സിനിമ റിലീസ് ചെയ്യുമെന്നാണറിയുന്നത്.
ആസിഫ് അലി സംവിധായകൻ ജിബു ജേക്കബ് സിനിമ എല്ലാം ശരിയാകും, ആർജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോ, സിബി മലയിൽ സിനിമ കൊത്ത്, രാജീവ് രവി ചിത്രം കുറ്റവും ശിക്ഷയും എന്നിവയാണ് മറ്റു പ്രൊജക്ടുകൾ.