Categories
Film News

ആസിഫ് അലി,അമല പോള്‍ ടീമിന്റെ പറന്ന് പറന്ന്

ഇത് നമ്മുടെ കഥ എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലിയും അമല പോളും വീണ്ടും ഒന്നിക്കുന്നു. സംവിധായകന്‍ സുഗീത് ഒരുക്കുന്ന റൊമാന്റിക് കോമഡി സിനിമയ്ക്ക് പറന്ന് പറന്ന് എന്നാണ് പേരിട്ടിരിക്കുന്നത്.

സുഗീതിന്റെ അവസാന സിനിമ കിനാവള്ളി ആയിരുന്നു. തന്റെ അടുത്ത സിനിമ പ്രണയകഥയായിരിക്കുമെന്നും സിനിമ ദുബായിലാണ് ചിത്രീകരിക്കുക, കേരളത്തില്‍ രണ്ട സീനുകള്‍ മാത്രമായിരിക്കും ചിത്രീകരിക്കുക എന്നും സംവിധായകന്‍ നേരത്തേ അറിയിച്ചിരുന്നു. അമല പോളിനെ കൂടാതെ രണ്ട് നായികമാര്‍ കൂടി ചിത്രത്തിലുണ്ടാവും.

പറന്ന പറന്ന് നവംബറിലായിരിക്കും ചിത്രീകരണം ആരംഭിക്കുക. ഫെബ്രുവരി 14,2020ന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആസിഫ് അലിയുടെ അടുത്ത സിനിമ കക്ഷി: അമ്മിണി പിള്ള, മേരാ നാം ഷാജി, ഉയരെ എന്നിവയാണ്. അമല പോള്‍ ആടുജീവിതത്തിലെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.