Categories
Film News

പൃഥിയുടെ നയൻ തിയേറ്ററുകളിലേക്കെത്താൻ ഏതാനും ദിവസങ്ങൾ മാത്രം; വൻ തുകക്ക് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി ഏഷ്യാനെറ്റ്

പൃഥിരാജിന്റെ  2019 ലെ ആദ്യ ചിത്രമായെത്താൻ പോകുന്നത് 9 ആണ് . ജുനൈസ് മുഹമ്മദിന്റെ സംവിധാനത്തിൽ പൃഥിരാജ് സയൻസ് ഫിക്ഷൻ ചിത്രം 9 ഫെബ്രുവരി 7 നാണ് തിയേറ്ററിലെത്തുന്നത്.
ചിത്രത്തിന്റെ ടെലിവിഷൻ സംപ്രേശണാവകാശം സ്വന്തമാക്കിയിരിയ്ക്കുന്നത് പ്രമുഖ മലയാളം ചാനലായ ഏഷ്യാനെറ്റാണ് . ഉയർന്ന തുകയ്ക്കാണ് ചിത്രം വിറ്റ് പോയിരിക്കുന്നതെന്നാണ് വിവരങ്ങൾ ലഭ്യമാകുന്നത്.
പൃഥിയുടെ ഉടമസ്ഥതയിലുള്ള പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭം കൂടിയാണ് 9 . ജീനസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്.
കാവൽ മാലാഖയും സംരംക്ഷകനും അച്ഛനുമാകുന്ന ആൽബർട്ട് എന്നാണ് പൃഥിരാജിന്റെ കഥാപാത്രമെത്തുന്നത് .ഐഎസ്ആർഒ ശാസ്ത്രഞ്ജനായാണ് പൃഥിചിത്രത്തിലെത്തുന്നത്.
പശ്ചാത്തല സംഗീതം ഒരുക്കിയിരിയ്ക്കുന്നത് ശേഖർ മേനോനാണ് .  ഗോദയിലൂടെ മലയാളത്തിലെത്തിയ നടി വാമിഖയാണ് നായികയായെത്തുന്നത്. കൂടാതെ മംമ്ത മോഹൻ ദാസും ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത്.
പ്രകാശ് രാജ് , ടോണി ലൂക്ക് , ആദിൽ ഇബ്രാഹിം എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ . അച്ഛന്റെയും മകന്റയും വൈകാരിക ബന്ധത്തിലൂന്നിയകഥയാണ് ചിത്രം പറയുന്നതെന്ന് പൃഥി നേരത്തെ വ്യക്തമാക്കിയിരുന്നു.
രാമാനുജൻ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംങും നിർവഹിക്കുന്നു . ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ .