Categories
Film News

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന അമ്മ അംഗങ്ങളുടെ സിനിമ

ട്വന്‍റി ട്വന്‍റി പോലെ പുതിയ സിനിമ ഒരുക്കാനൊരുങ്ങി താരസംഘടന അമ്മ. സംഘടനയുടെ കൊച്ചി കലൂരിലെ പുതിയ ആസ്ഥാനമന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുതിയ സിനിമ പ്രഖ്യാപിച്ചു. സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യുകയും ചെയ്തു.

ആശിർവാദ് സിനിമാസ് ആണ് സിനിമ നിർമ്മിക്കുന്നത്. പ്രിയദർശൻ, ടികെ രാജീവ് കുമാർ എന്നിവർ സംവിധാനം ചെയ്യുന്ന സിനിമ ക്രൈം ത്രില്ലർ ആയിരിക്കും. രാജീവ് കുമാർ സിനിമയുടെ തിരക്കഥ, സംഭാഷണവും ഒരുക്കുകയും ചെയ്യുന്നു.

അമ്മ അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങള്‍ക്കായാണ് പ്രൊജക്ട്. സിനിമയുടെ പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് ഒരു മത്സരവും അമ്മ സംഘടിപ്പിക്കുന്നുണ്ട്. അതിന്‍റെ വിവരങ്ങൾ വരുംദിവസങ്ങളിൽ അറിയിക്കും.