ആരാധകര്‍ ആവേശത്തോടെകാത്തിരിക്കുന്ന മോഹൻലാൽ സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹം മാർച്ച് 26ന് തിയേറ്ററുകളിലേക്കെത്തുകയാണെന്ന് ഔദ്യേഗികമായി അറിയിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ജനുവരി 5മുതൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാമെന്ന ഗവൺമെന്റ് ഉത്തരവ് വന്നതിനു പിന്നാലെ ആശിർവാദ് സിനിമാസ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് തീയ്യതി പ്രഖ്യാപിക്കുകയായിരുന്നു.
Marakkar – Arabikadalinte Simham Releasing On 2021 March 26…!! #Mohanlal #Priyadarshan #AntonyPerumbavoor #AashirvadCinemas
Posted by Aashirvad Cinemas on Friday, January 1, 2021
ആശിർവാദ് സിനിമാസിന്റെ തന്നെ ദൃശ്യം 2 ഒടിടി റിലീസായി പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നു.
കഴിഞ്ഞ വർഷം മാർച്ച് 21ന് റിലീസ് ചെയ്യാനിരുന്നതായിരുന്നു മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിന്റെ മരക്കാർ. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് റിലീസ് നീട്ടുകയായിരുന്നു.
അഞ്ച് ഭാഷകളിലായി ചിത്രം പ്രദർശനത്തിനെത്തും. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, മധു, അർജ്ജുൻ സർജ്ജ, ഫാസിൽ, പ്രണവ്, കല്യാണി, കീർത്തി തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്.