Categories
Film News

ആഷിഖ് അബുവിന്റെ വൈറസിന് മികച്ച ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം പുരസ്‌കാരം

വൈറസ്, ആഷിഖ് അബു ഒരുക്കിയ മെഡിക്കല്‍ ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയാണ്. മുംബൈയിലെ ജഗ്രാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണിപ്പോള്‍. ആഷിഖ് അബു, എഴുത്തുകാരായ മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 10ാമത് ജഗ്രാന്‍ ഫിലിം ഫെസ്റ്റിവല്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്നത് സെപ്തംബര്‍ 29നാണ് ആരംഭിച്ചത്. ബോളിവുഡ് താരങ്ങളായ രാഹുല്‍ ബോസ്, സുചിത്ര കൃഷ്ണമൂര്‍ത്തി, ദിവ്യേന്ദു ശര്‍മ്മ, രാധിക ആപ്‌തെ, കല്‍കി കോച്‌ലിന്‍ എന്നിവരും പ്രശസ്ത സിനിമാക്രിട്ടിക്് രാജീവ് മസന്ദും മറ്റു പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

വൈറസ് ഒരു സെമി ഫിക്ഷണല്‍ വിഭാഗത്തിലുള്ള സിനിമയാണ്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പടര്‍ന്നുപിടിച്ച നിപ്പ വൈറസ് ബാധയേയും അതിനെ മെഡിക്കല്‍ സംഘങ്ങളും ജനങ്ങളും ഭരണസംവിധാനവും ഒരുമിച്ച് നേരിട്ടതിനെ സംബന്ധിച്ചുമെല്ലാമാണ് സിനിമ പറഞ്ഞത്. അടുത്ത വര്‍ഷങ്ങളിലുണ്ടായതില്‍ ഏറ്റവും മികച്ച തിരക്കഥയായിരുന്നു മുഹ്‌സിന്‍ പരാരി, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയത്. നിരവധി പ്രമുഖതാരങ്ങളെ സിനിമയുടെ ഭാഗമാക്കി അണിയറക്കാരും സിനിമയ്ക്ക് മാക്‌സിമം പ്രൊമോഷന്‍ നല്‍കി. എല്ലാവരും തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കുകയും ചെയ്തു. കുഞ്ചാക്കോ ബോബന്‍, പാര്‍വ്വതി, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്, ആസിഫ് അലി, ജോജു ജോര്‍ജ്ജ്, റിമ കല്ലിങ്കല്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, സൗബിന്‍ ഷഹീര്‍, തുടങ്ങിയ താരങ്ങള്‍.

സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ശേഷം നിരവധി മലയാളികളല്ലാത്ത സിനിമാപ്രേമികളുടേയും ശ്രദ്ധ നേടാനായി വൈറസിന്. കഴിഞ്ഞ മാസം, വൈറസിന്റെ ഒരു സ്‌പെഷല്‍ സ്‌ക്രീനിംഗ് , അണിയറക്കാരോടുള്ള ചോദ്യോത്തര സെഷന്‍ ഉള്‍പ്പെടെ ഫിലിം കമ്പാനിയന്റെ അനുപമ ചോപ്ര സംഘടിപ്പിച്ചിരുന്നു.