ആഷിഖ് അബു, വൈറസ് എന്ന തന്റെ പുതിയ സിനിമ റിലീസ് ചെയ്യാനുള്ള കാത്തിരിപ്പിലാണ്. അടുത്തതായി ഉണ്ണി ആര്, സൗബിന് ഷഹീര്‍ എന്നിവരോടൊപ്പം എത്തുകയാണ് ആഷിഖ് അബു. ഉണ്ണി ആര് തിരക്കഥ ഒരുക്കുന്ന സിനിമയില്‍ സൗബിന് നായകനായെത്തുന്നു. സംവിധായകന് തന്നെ അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ അറിയിച്ചതാണ് ഇക്കാര്യം. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
തിരക്കഥാകൃത്ത് ഉണ്ണി ആറിനൊപ്പം ആദ്യമായാണ് ആഷിഖ് അബു എത്തുന്നത്. ലീല എന്ന ചിത്രത്തിന് ശേഷം നിരവധി സിനിമകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ദുല്‍ഖര്‍-ലാല്‍ജോസ് ടീമിനൊപ്പം ഒരു ഭയങ്കര കാമുകന്, നയന്‍താരയുടെ കോട്ടയം കുര്‍ബാന , ഒന്നും നടന്നിരുന്നില്ല.
സൗബിന് നിരവധി പ്രൊജക്ടുകളുടെ തിരക്കിലാണിപ്പോള്‍. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട താരം റഷ്യയിലാണിപ്പോള്. കഴിഞ്ഞ മാസം സന്തോഷ് ശിവന് ചിത്രം ജാക്ക് ആന്റ് ജില്ലിലെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി. ജോണ്‍ പോള്‍ ജോര്‍ജ്ജ് ഒരുക്കുന്ന അമ്പിളി, സിദാര്‍ത്ഥ ഭരതന് ചിത്രം ജിന്ന്, ഭദ്രന്റെ ജൂതന് എന്നിവയാണ് സൗബിന്റെ മറ്റു സിനിമകള്‍.