Categories
Film News trailer

ആഷിഖ് അബു- ടൊവിനോ തോമസ് ചിത്രം നാരദൻ ട്രയിലർ

ആഷിഖ് അബു ചിത്രം നാരദൻ ട്രയിലർ റിലീസ് ചെയ്തു. ടൊവിനോ തോമസ്, അന്ന ബെൻ പ്രധാന കഥാപാത്രമാകുന്നു. ടൊവിനോ വാർത്ത അവതാരകനായാണ് ട്രയിലറിൽ എത്തുന്നത്. മലയാളത്തിലെ ബ്രോഡ്കാസ്റ്റ് ചാനലുകളിൽ നടക്കുന്ന സംഭവങ്ങളാണ് വിഷയമാകുന്നത്. ടൊവിനോയുടെ കഥാപാത്രം ചന്ദ്രപ്രകാശ് ആണ്. എവരി ഹ്യൂമൺ, എ ഹെഡ് ലൈൻ എന്ന ടാ​ഗ് ലൈനോടുകൂടിയാണ് എത്തുന്നത്.

സന്തോഷ് കുരുവിള, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നൊരുക്കുന്ന സിനിമയുടെ തിരക്കഥ ഉണ്ണി ആറിന്റേതാണ്. ജാഫർ സിദ്ദീഖ് ആണ് ഛായാ​ഗ്രാ​ഹകൻ. സൈജു ശ്രീധരൻ എഡിറ്റിം​ഗും. ശേഖർ മേനോൻ സം​ഗീതമൊരുക്കിയിരിക്കുന്നു. സഹതാരങ്ങളായി ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ഷറഫുദ്ദീന്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന് എന്നിവരുമെത്തുന്നു.

ആഷിഖ് അബു , ടൊവിനോ ടീം മായാനദി, വൈറസ് എന്നീ സിനിമകളിൽ ഒരുമിച്ചിട്ടുണ്ട്. ടൊവിനോയുടെ അവസാന റിലീസ് ചിത്രം മിന്നൽ മുരളി ആണ്. സിനിമ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തു.