Categories
Film News

ആഷിഖ് അബു, സൗബിന്‍ ഷഹീര്‍ കൂട്ടുകെട്ടിന്റെ പുതിയ സിനിമ ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം?

ആഷിഖ് അബു, സൗബിന്‍ ഷഹീര്‍ കൂട്ടുകെട്ടിന്റെ പുതിയ ഫാന്റസി ചിത്രം എത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്നുവെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് മുഹ്‌സിന്‍ പരാരി സ്്ക്രീന്‍ പ്ലേ ഒരുക്കുമെന്നറിയിച്ചിരുന്നു. ഭൂമിയിലെത്തിയ ഗന്ധര്‍വ്വന്റെ കഥ പറയുന്ന ഫാന്റസി കഥയാണ് സിനിമ പറയുന്നത്. സൗബിന്‍ ഗന്ധര്‍വ്വനായെത്തുന്നു.

അടുത്തിടെ ആഷിഖ് അബു ഇന്‍സ്റ്റാഗ്രാം ചാറ്റില്‍ പറഞ്ഞത്, അദ്ദേഹത്തിന്റെ അടുത്ത സിനിമ ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം എന്ന് പേരിട്ടിരിക്കുന്നു, ഫാന്റസി സിനിമയായിരിക്കുമിത്. 1991ല്‍ പൂറത്തിറങ്ങിയ പത്മരാജന്‍ ചിത്രം ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയിലെ ഗാനത്തിന്റെ തുടക്കമാണ് പേര്.

വിഷയത്തെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്നതായിരിക്കും ആഷിഖ് അബു ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിമ കല്ലിങ്കല്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നു. ഗിരീഷ് ഗംഗാധരന്‍ അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് ഫെയിം ക്യാമറ ഒരുക്കുന്നു.