Categories
Film News

ആഷിഖ് അബു സിനിമ വൈറസ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

കഴിഞ്ഞ വര്‍ഷം കേരളത്തിലെ കോഴിക്കോട് പൊട്ടിപുറപ്പെട്ട നിപ്പ വൈറസ് ബാധയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് വൈറസ്. സംവിധായകന്‍ ആഷിഖ് അബു ഒരുക്കുന്ന സിനിമയില്‍ നിപ്പ വൈറസിനെ പ്രതിരോധിച്ചതിനെയും മറ്റുമാണ് പറയുന്നത്.

സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത് എന്നിവര്‍ വൈറസ് പ്രതിരോധത്തിനായി ഉപയോഗിച്ചിരുന്ന സ്യൂട്ട ധരിച്ചാണ് പോസ്റ്ററിലുള്ളത്. പോസ്റ്ററില്‍ ബ്രിട്ടീഷ് എക്‌സ്‌പ്ലോറര്‍ ഏണസ്റ്റ് ഷാക്കെല്‍ട്ടണിലെ ഒരു ക്വോട്ടുമുണ്ട്. It was nature against us the whole time എന്നാണിത്. നിപ്പ വൈറസ് കാലത്തെ അനുസ്മരിക്കുന്ന ഒന്നു തന്നെയാണ് പോസ്റ്റര്‍.

വൈറസ് എന്നത് മലയാളത്തില്‍ നിപ്പ വൈറസ് ആക്രമണകാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ യഥാര്‍ത്ഥ സംഭവങ്ങളെയും ജനങ്ങളും സര്‍ക്കാരും ആശുപത്രി ജീവനക്കാരുമെല്ലാം ചേര്‍ന്നാണ് വൈറസിനെ പ്രതിരോധിച്ചതിനെ സംബന്ധിച്ചെല്ലാമുള്ള സിനിമയാണ്. മുമ്പ് അണിയറക്കാര്‍ ഇറക്കിയ പോസ്റ്ററില്‍ രണ്ട് മെഡിക്കല്‍ സഹായികള്‍ സ്ട്രച്ചറുമായി പോകുന്നതായിരുന്നു. സിനിമാറ്റോഗ്രാഫര്‍ രാജീവ് രവിയും സിനിമയുടെ ഭാഗമാകുന്നു.