Categories
Film News

സിബിഐ 5 കാസ്റ്റിൽ ആശ ശരതും സൗബിൻ ഷഹീറും

പോപുലർ സിബിഐ സീരീസിലെ അഞ്ചാം വെർഷൻ ചിത്രീകരണത്തിനൊരുങ്ങുകയാണ്. മമ്മൂട്ടി, തിരക്കഥാക്കൃത്ത് എസ്എൻ സ്വാമി, സംവിധായകൻ കെ മധു എന്നിവർ വീണ്ടുമൊന്നിക്കുകയാണ്. സ്വർ​ഗ്​ഗചിത്ര അപ്പച്ചൻ സിനിമ നിർമ്മിക്കുന്നു. സിബിഐ 5 ആ​ഗസ്തിൽ ചിങ്ങം 1ന് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.

കാസ്റ്റിം​ഗും മറ്റു പ്രീപ്രൊഡക്ഷൻ വർക്കുകളും നടന്നുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടി സേതുരാമയ്യർ ആയെത്തുമ്പോൾ സായി കുമാർ, മുകേഷ് എന്നിവരും സിബിഐ പുതിയ ഭാ​ഗത്തിലുമെത്തുന്നു. ആശ ശരത്, സൗബിൻ ഷഹീർ എന്നിവരാണ് പുതിയതായി ടീമിലേക്കെത്തുന്നവർ. രണ്ടുപേരും പ്രധാനവേഷങ്ങളിലായിരിക്കുമെത്തുകയെന്നാണ് അറിയുന്നത്. കഥാപാത്രങ്ങളെകുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

തിരുവനന്തപുരം, എറണാകുളം, ഹൈദരാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലായി ചിത്രീകരിക്കും. ഒറ്റ ഷെഡ്യൂളിലായിരിക്കും സിനിമയുടെ ചിത്രീകരണം. ജേക്ക്സ് ബിജോയ് സം​ഗീതമൊരുക്കുന്നു.