Categories
Film News

കാപ്പാനില്‍ ആര്യ മോഹന്‍ലാലിന്റെ മകനായെത്തുന്നു

കഴിഞ്ഞ ദിവസം കാപ്പാന്‍ ഓഡിയോ ലോഞ്ചിംഗ് ചെന്നൈയില്‍ വച്ച് നടന്നു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്, സംവിധായകന്‍ ശങ്കര്‍, പ്രശസ്ത ഗാനരചയിതാവ് വൈരമുത്തു എന്നിവര്‍ ചടങ്ങില്‍ അതിഥികളായെത്തി. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാനില്‍ സൂര്യ, മോഹന്‍ലാല്‍, ആര്യ, സയേഷ എന്നിവര്‍ സിനിമയുടെ ഭാഗമാകുന്നു. എല്ലാ പ്രധാനതാരങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

കാപ്പാനില്‍ മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രൈം മിനിസ്റ്റര്‍, ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രമായാണെത്തുന്നത്. സൂര്യ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ചുമതലയുള്ള ഹൈ റാങ്ക് നാഷണല്‍ സെക്യൂരിറ്റി ഓഫീസറാണ്. ആര്യ മോഹന്‍ലാലിന്റെ മകനായാണ് ചിത്രത്തിലെത്തുന്നത്. ഈ കഥാപാത്രം തെലുഗ് താരം അല്ലു സിരിഷ് ചെയ്യാനിരുന്നതായിരുന്നു , എന്നാല്‍ അദ്ദേഹത്തിന്റെ മറ്റു വര്‍ക്കുകള്‍ പ്രശ്‌നമായതുകാരണം മാറുകയായിരുന്നു.
ആര്യ ടീമില്‍ പിന്നീടാണെത്തിയത്, തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ ഇന്ത്യയിലേയും വിദേശത്തേയും വിവിധ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുകയായിരുന്നു.

കാപ്പാനില്‍ ഇവരെ കൂടാതെ ബൊമന്‍ ഇറാനി, ഷംന കാസിം, സമുദ്രക്കനി എന്നിവരുമുണ്ട്. ലൈക പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. തമിഴ് കൂടാതെ തെലുഗില്‍ ബന്ദോബസ്ത് എന്ന പേരില്‍ സിനിമ ഇറങ്ങുന്നുണ്ട്. ആഗസ്റ്റ് 30ന് സിനിമ തിയേറ്ററുകളിലേക്കെത്തും.