Categories
Film News

ഇരുമുഖം സംവിധായകന്റെ അടുത്ത ചിത്രത്തില്‍ വിശാലും ആര്യയും

അവന്‍ ഇവന്‍ എന്ന സിനിമയ്ക്ക് ശേഷം വിശാല്‍, ആര്യ കൂട്ടുകെട്ട് വീണ്ടുമെത്തുന്ു. ആനന്ദ് ശങ്കര്‍ ഒരുക്കുന്ന പുതിയ സിനിമയിലാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്. റിതു വര്‍മ്മ , കണ്ണുംകണ്ണും കൊള്ളൈ അടിത്താല്‍, നായികാവേഷം ചെയ്യുന്നു. എസ്എസ് തമന്‍ സംഗീതമൊരുക്കുന്നു.

ആനന്ദ് ശങ്കര്‍, ഏആര്‍ മുരുഗദോസിന്റെ മുന്‍ അസോസിയേറ്റ്, അറിമ നമ്പി എന്ന ആക്ഷന്‍ ത്രില്ലറിലൂടെ സ്വതന്ത്രസംവിധായകനായി. വിക്രം ചിത്രം ഇരുമുഖന്‍, നോട്ട – പൊളിറ്റിക്കല് ഡ്രാമ , വിജയ് ദേവരക്കൊണ്ട എന്നിവയായിരുന്നു മറ്റുസിനിമകള്‍. സംവിധായകന്റെ പുതിയ സിനിമ വിശാല്‍, ആര്യ, റിതു വര്‍മ്മ എന്നിവരെത്തുന്നത് ആക്ഷന്‍ കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് കരുതുന്നത്.

വിശാല്‍, ആര്യ എന്നിവര്‍ ഇരുമ്പുതിരൈ എന്ന സിനിമയില്‍ ഒന്നിക്കുമെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ആര്യ, വില്ലന്‍ വേഷത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ആക്ഷന്‍ കിംഗ് അര്‍ജ്ജുന്‍ ചിത്രത്തില്‍ ഇദ്ദേഹത്തിന് പകരക്കാരനായെത്തി. ആനന്ദ് ശങ്കര്‍ ചിത്രത്തില്‍ ആര്യ േ്രഗ ഷെയ്ഡിലുള്ള വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികപ്രഖ്യാപനത്തോടൊപ്പം.