Categories
Film News

അരുവി ഫെയിം അതിഥി ബാലന്‍ സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്റ് ജില്ലില്‍

സന്തോഷ് ശിവന്‍ മലയാളത്തില്‍ ഒരുക്കുന്ന ചിത്രം ജാക്ക് ആന്റ് ജില്ലില്‍ മഞ്ജു വാര്യരും കാളിദാസ് ജയറാമും പ്രധാനവേഷങ്ങള്‍ ചെയ്യുന്നു.കഴിഞ്ഞ ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിലെ മഞ്ജുവിന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അരുവി ഫെയിം അതിഥി ബാലന്‍ ചിത്രത്തില്‍ പ്രധാന റോള്‍ ചെയ്യുന്നു. എന്നാല്‍ അണിയറക്കാര്‍ ഈ വാര്‍ത്തയെ സ്ഥിരീകരിച്ചിട്ടില്ല.

തമിഴ് ചിത്രം അരുവിയിലെ നല്ല പ്രകടനത്തിലൂടെയാണ് അതിഥി ബാലന്‍ സിനിമഫീല്‍ഡിലേക്ക് വന്നത്. അരുണ്‍ പ്രഭു സംവിധാനം ചെയ്ത ചിത്രം അതിഥി നിരവധി പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തു.അരുവിയ്ക്ക് ശേഷം താരത്തിന്റെ അടുത്ത ചിത്രത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. സന്തോഷ് ശിവന്‍ ചിത്രത്തില്‍ അതിഥി ഉണ്ടാവുമെന്ന വാര്‍ത്ത ശരിയാവുകയാണെങ്കില്‍ അരുവിയ്ക്ക് ശേഷം താരത്തിന്റെ നല്ല ഒരു സിനിമ പ്രേക്ഷകര്‍ക്ക് കാണാം.

സന്തോഷ് ശിവന്‍ മുമ്പ് ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ത്രില്ലര്‍ ചിത്രമാണ് ജാക്ക് ആന്റ് ജില്‍. റിപ്പോര്‍ട്ടുകളനുസരിച്ച് മലയാളത്തിലും തമിഴിലും ഒരേ സമയം സിനിമ ചെയ്യാനാണ് അണിയറക്കാരുടെ തീരുമാനം. സൗബിന്‍ ഷഹീര്‍, നെടുമുടി വേണു, അജു വര്‍ഗ്ഗീസ്, ബേസില്‍ ജോസഫ്, രമേഷ് പിഷാരടി,സുരാജ് വെഞാറമൂട് എന്നിവര്‍ ചിത്രത്തിലുണ്ട്.

ദുബായ് ആസ്ഥാനായുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോ ആണ് സിനിമ നിര്‍മ്മിക്കുന്നത്. റാം സുരേന്ദര്‍, ബി കെ ഹരിനാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് എന്നിവരാണ് ടെക്‌നിക്കല്‍ വിഭാഗത്തില്‍.