Categories
Film News

പതിനെട്ടാംപടി ഫെയിം അര്‍ഷ ബൈജു ഖുര്‍ബാനിയില്‍ ഷെയ്‌നിനൊപ്പം

ഷെയ്ന്‍ നിഗം ഇപ്പോള്‍ ഖുര്‍ബാനി എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. നവാഗതനായ ജിയോ വി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാംപടിയില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ഷ ബൈജു ചിത്രത്തില്‍ ഷെയ്‌നിന്റെ നായികയായെത്തുന്നു. താരം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഖുര്‍ബാനിയില്‍ ഹരിശ്രീ അശോകന്‍, ജോയ് മാത്യു, നന്ദിനി, ഹരീഷ് കണാരന്‍, നയന അനില്‍, കോട്ടയം പ്രദീപ്, സുനില്‍ സുഖദ, ശ്രീജിത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരുമുണ്ട്. അണിയറയില്‍ സുനോജ് വെലായുധന്‍ സിനിമാറ്റോഗ്രാഫിയും, അഫ്‌സല്‍, മുജീബ് മജീദ്, ജസ്റ്റിന്‍ ജോണ്‍സ് എന്നിവര്‍ ചേര്‍ന്ന് സംഗീതവും ഒരുക്കുന്നു. വര്‍ണ്ണചിത്ര ബിഗ്‌സ്‌ക്രീന്‍സിന്റെ ബാനറില്‍ മഹാസുബൈര്‍ സിനിമ നിര്‍മ്മിക്കുന്നു.