Categories
Film News

‘ആർക്കറിയാം’ ഒടിടി റിലീസിനൊരുങ്ങുന്നു

ബിജു മേനോൻ, പാർവതി, ഷറഫു​ദ്ദീൻ ടീം പ്രധാന കഥാപാത്രങ്ങളാകുന്ന ആർക്കറിയാം ഒടിടി റിലീസിനൊരുങ്ങുന്നു. മെയ് 17ന് ചിത്രം നീസ്ട്രീമിലൂടെ റിലീസ് ചെയ്യുന്നു. ദി ​ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ റിലീസ് ചെയ്തതിലൂടെ പ്രശസ്തമായതാണ് നീ സ്ട്രീം.

ആർക്കറിയാം , പ്രശസ്ത സിനിമാറ്റോ​ഗ്രാഫർ സാനു ജോൺ വർ​ഗ്​​ഗീസ് സംവിധാനം ചെയ്യുന്ന സിനിമയാണ്. സാനു, രാജേഷ് രവി, അരുൺ ജനാർദ്ദനൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. കോവിഡ് വ്യാപനത്തിന്റെ ആദ്യദിനങ്ങളിലാണ് സിനിമ നടക്കുന്നത് .മുംബൈയിൽ നിന്നും കേരളത്തിലേക്ക് രാജ്യമാകെ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് യാത്രചെയ്യുന്ന ദമ്പതികളുടെ കഥയാണിത്. പാർവ്വതി, ഷറഫുദ്ദീൻ എന്നിവർ ദമ്പതികളായെത്തുന്നു. ബിജു മേനോൻ , പാർവ്വതിയുടെ അച്ഛനായെത്തുന്നു. സൈജു കുറുപ്പ്, ആര്യ സലീം എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

ഏപ്രിൽ 3ന് തിയേറ്ററകളിലേക്കെത്തിയ സിനിമ പോസിറ്റീവ് പ്രതികരണത്തോടെയാണ് മുന്നേറിയത്. ശക്തമായ ഉള്ളടക്കവും, കേന്ദ്രകഥപാത്രങ്ങളുടെ മികച്ച പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സിനിമയുടെ അണിയറയിൽ ജി ശ്രീനിവാസ് റെഡ്ഡി- സിനിമാറ്റോ​ഗ്രഫി, മഹേഷ് നാരായണൻ എഡിറ്റിം​ഗ്, നേഹ നായർ – യക്സൻ ​ഗാരി പെരേര കൂട്ടുകെട്ട് സം​ഗീതം , സഞ്ജയ് ദിവേച പശ്ചാത്തലസം​ഗീതമൊരുക്കി.

ആഷിഖ് അബുവിന്റെ ഒപിഎം ഡ്രീം മിൽ, സന്തോഷ് ടി കുരുവിളയുടെ മൂൺഷോട്ട് എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്ന് സിനിമ നിർമ്മിച്ചു.