ആർക്കറിയാം, പാർവ്വതി, ബിജു മേനോൻ, ഷറഫുദ്ദീൻ ടീം ഒന്നിക്കുന്ന സിനിമയുടെ സെൻസറിംഗ് ക്ലീൻ യു സർട്ടിഫിക്കറ്റോടെ പൂർത്തിയാക്കി. മാർച്ച് 12ന് റിലീസ് ചെയ്യാനിരുന്ന സിനിമ ഏപ്രിൽ 3ലേക്ക് നീട്ടിയിരിക്കുകയാണ്. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റുമായുള്ള മത്സരം ഒഴിവാക്കാൻ ഇതോടെ സാധിച്ചു. ദി പ്രീസ്റ്റ് മാർച്ച് 11ന് റിലീസ് ചെയ്യുകയാണ്.
ആർക്കറിയാം പോപുലർ സിനിമാറ്റോഗ്രാഫർ സാനു ജോൺ വർഗ്ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്. സാനു, രാജേഷ് രവി, അരുൺ ജനാര്ദ്ദനൻ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്നു.
പാർവ്വതിയും ഷറഫുദ്ദീനും ദമ്പതികളായെത്തുന്നു. ബിജു മേനോൻ , പാർവ്വതിയുടെ അച്ഛനായാണെത്തുന്നത്. സൈജു കുറുപ്പ്, ആര്യ സലീം എന്നിവരും സിനിമയിൽ മുഖ്യവേഷങ്ങൾ ചെയ്യുന്നു. അണിയറയിൽ ജി ശ്രീനിവാസ് റെഡ്ഡി – സിനിമാറ്റോഗ്രഫി, മഹേഷ് നാരായണന്- എഡിറ്റർ, നേഹ നായർ – യക്സൻ ഗാരി പെരേര ടീം സംഗീതം, സഞ്ജയ് ദിവേച പശ്ചാത്തലസംഗീതവും ഒരുക്കുന്നു.
ആർക്കറിയാം , ആഷിഖ് അബുവിന്റെ ഒപിഎം ഡ്രീം മിൽ, സന്തോഷ് ടി കുരുവിളയുടെ മൂൺഷോട്ട് എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്നു.