Categories
Film News

ജാക്ക് ഡാനിയലില്‍ അര്‍ജ്ജുന്‍ ഡാനിയല്‍ ആകുന്നു, പുതിയ പോസ്റ്റര്‍

കഴിഞ്ഞ ദിവസം ജാക്ക ഡാനിയല്‍ അണിയറക്കാര്‍ ചിത്രത്തിലെ അര്‍ജ്ജുന്‍ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. എസ്എല്‍പുരം ജയസൂര്യ ഒരുക്കുന്ന സിനിമയില്‍ ദിലീപും അര്‍ജ്ജുനും ടൈറ്റില്‍ റോളുകളാണ് ചെയ്യുന്നത്. രണ്ട് താരങ്ങളും ആദ്യമായാണ് ഒരുമിക്കുന്നത്.

ജാക്ക്ഡാനിയല്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. ദിലീപ് ജാക്ക് എന്ന കള്ളനായും അര്‍ജ്ജുന്‍ സിബിഐ ഓഫീസറായുമെത്തുന്നു. ഈ രണ്ട് കഥാപാത്രങ്ങളും തമ്മിലുള്ള പൂച്ചയും എലിയും കഥയാണ് സിനിമ. അഞ്ജു കുര്യന്‍, ഞാന്‍ പ്രകാശന്‍, ഫെയിം ആണ് സിനിമയിലെ നായിക. സൈജു കുറുപ്പ്, ദേവന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, അശോകന്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ് എന്നിവരും സഹതാരങ്ങളായെത്തുന്നു.

ശിവകുമാര്‍ വിജയന്‍ സിനിമാറ്റോഗ്രാഫി ചെയ്യുന്നു. തമിഴ് ചിത്രങ്ങളായ എന്‍ജികെ, ഇരൈവി, ഇരുദി സുട്രു എന്നിവയുടെ ഡിഓപി ആയിരുന്നു. ഗോപി സുന്ദര്‍ സംഗീതമൊരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ഷിബു തമീന്‍സ് തമീന്‍സ് ഫിലിംസിന്റെ ബാനറിലാണ്.