Categories
Film News

വിരുന്ന് : കണ്ണൻ താമരക്കുളത്തിന്റെ അടുത്ത സിനിമയിൽ അർജ്ജുൻ സർജ പ്രധാന കഥാപാത്രമാകുന്നു

പ്രശസ്ത തെന്നിന്ത്യൻ താരം അർജ്ജുൻ സർജ പുതിയതായി മലയാളത്തിലെത്തുന്ന സിനിമ വിരുന്ന്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമ ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കുന്നു. കഴിഞ്ഞ ദിവസം അണിയറക്കാർ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി.

കണ്ണൻ താമരക്കുളം, ദിനേശ് പള്ളത്ത് ടീമിന്റെ അഞ്ചാമത്തെ സിനിമയാണിത്. ഇരുവരും ഒന്നിച്ച തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, പട്ടാഭിരാമൻ, മരട് 357 എന്നിവയായിരുന്നു. പുതിയ സിനിമ വിരുന്ന് ആക്ഷൻ ത്രില്ലർ ആയിരിക്കും.

ടൈറ്റിൽ പോസ്റ്ററിനൊപ്പം അണിയറക്കാരെയും താരങ്ങളേയും പരിചയപ്പെടുത്തിയിരിക്കുന്നു. മുകേഷ്, നിക്കി ​ഗൽറാണി, ആശ ശരത്, ബൈജു സന്തോഷ്, അജു വർ​ഗ്​​ഗീസ്, ധർമ്മജൻ ബോൾ​ഗാട്ടി, ഹരീഷ് പേരടി, ഡ്രാക്കുള സുധീർ, ​ഗിരീഷ് നെയ്യാർ എന്നിവരാണ് താരങ്ങൾ. വിരുന്ന് സം​ഗീതമൊരുക്കുന്നത് രതീഷ് വേ​ഗ, സനദ് ജോർജ്ജ് ​ഗ്രേസ് എന്നിവരാണ്. സിനിമാറ്റോ​ഗ്രഫി രവിചന്ദ്രൻ, വിടി ചന്ദ്രൻ എഡിറ്റിം​ഗ്. എന്നിവരാണ് അണിയറയിൽ.

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിനിടയിലും സിനിമയുടെ 17ദിവസം നീണ്ടുനിൽക്കുന്ന ആദ്യഷെഡ്യൂൾ അണിയറക്കാർ പൂർത്തിയാക്കി.