വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രശസ്ത താരം ഹരിശ്രീ അശോകന്റെ മകന് അര്ജ്ജുന് മലയാളസിനിമയില്‍ തന്റേതായ ഇടംകണ്ടെത്തിയിരിക്കുന്നു. അദ്ദേഹം നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. മെമ്പര്‍ രമേശന് ഒമ്പതാം വാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന സിനിമ എഴുതി സംവിധാനം ചെയ്യുന്നത് എബി ജോസ് പെരേര, എബി ത്രീസ പോള്‍ എന്നിവരാണ്. ബോബന് മോളി കൂട്ടുകെട്ട് ബോബന് ആന്റ് മോളി എന്റര്ടെയ്ന്മെന്റ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.
ഗ്രാമീണ രാഷ്ട്രീയ എന്റര്ടെയ്നര് ആയാണ് മെമ്പര്‍ രമേശന് ഒമ്പതാം വാര്‍ഡ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ചെമ്പന്‍ വിനോദ്, സാബുമോന്, ശബരീഷ് വര്‍മ്മ, ഇന്ദ്രന്‍സ് എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. ഗായത്രി അശോക് നായികയാകുന്നു. ധര്മ്മജന് ബോള്‍ഗാട്ടി, ജോണി ആന്റണി, സാജു കൊടിയന്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.
അണിയറയില്‍ എല്‍ദോ ഐസക് ഡിഒപി, സംഗീതം കൈലാസ് മേനോന്, ദീപു ജോസഫ് എഡിറ്റര്‍ എന്നിവരാണുള്ളത്. ആക്ടര്‍ ശബരീഷ് വര്‍മ്മ ക്രിയേറ്റിവ കോണ്്ട്രിബ്യൂട്ടര് ആയും സിനിമയുമായി അസോസിയേറ്റ് ചെയ്യുന്നു.