Categories
Film News

ഇന്ദ്രജിത് ചിത്രം ആഹായില്‍ അര്‍ജ്ജുന്‍ അശോകന്‍ ആലപിച്ചിരിക്കുന്നു

അര്‍ജ്ജുന്‍ അശോകന്‍ വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. അജഗജാന്തരം, തുറമുഖം, തട്ടാശ്ശേരി കൂട്ടം, മെമ്പര്‍ രമേശന്‍ 9 വാര്‍ഡ്, ആന്റണി സോണി സിനിമ, ഗീരീഷ് എഡി തണ്ണിമത്തന്‍ ദിനങ്ങള്‍ ഫെയിം പേരിട്ടിട്ടില്ലാത്ത ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ എന്നിവയാണ് പുതിയ സിനിമകള്‍. ഇന്ദ്രജിത് സുകുമാരന്‍ പ്രധാനകഥാപാത്രമായെത്തുന്ന ആഹാ എന്ന സിനിമയിലെ തീം സോംഗ് ആണ് താരം ആലപിച്ചിരിക്കുന്നത്.

പ്ലേബാക്ക് സിംഗര്‍, കമ്പോസര്‍ സയനോര ഫിലിപ്പ് ആണ് തീം സോംഗിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പിന്നണിഗാനരംഗത്ത് അര്‍ജ്ജുന്റെ രണ്ടാമത്തെ ചിത്രമാണിത്. അദ്ദേഹത്തിന്റെ അച്ഛന്‍ ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്ത ആന്‍ ഇന്റര്‍നാഷണല്‍ ലോകല്‍ സ്‌റ്റോറി എന്ന സിനിമയിലും അര്‍ജ്ജുന്‍ ഗാനം ആലപിച്ചിരുന്നു.

ആഹാ ഒരു സ്‌പോര്‍ട്‌സ് സിനിമയാണ്. കേരളത്തിന്റെ സ്വന്തം കായികയിനമായ വടംവലിയാണ് സിനിമ പറയുന്നത്. നവാഗതരായ ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന സിനിമ ടോബിറ്റ് ചിറയത്ത് തിരക്കഥ ഒരുക്കുന്നു. ആഹാ നീലൂര്‍, പാല എന്ന പ്രസിദ്ധ വടംവലി ടീമില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രജിത്തിനൊപ്പം സിനിമയില്‍ മനോജ് കെ ജയന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കെ കുമാര്‍ എന്നിവരും പ്രധാന താരങ്ങളായെത്തുന്നു. ശാന്തി ബാലചന്ദ്രന്‍ തരംഗം, ജല്ലിക്കെട്ട് ഫെയിം നായികയായെത്തുന്നു.