Categories
Film News

ജൂണ്‍ എഴുത്തുകാരുടെ പുതിയ സിനിമയില്‍ അര്‍ജ്ജുന്‍ അശോകനും അന്ന ബെന്നുമെത്തും

ജൂണ്‍ എന്ന സിനിമയുടെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം എഴുത്തുകാരായ ലിബിന്‍ വര്‍ഗ്ഗീസ്, അഹമ്മദ് കബീര്‍ എന്നിവര്‍ പുതിയതായി തിരക്കഥ ഒരുക്കുന്ന സിനിമ c/o സൈറ ബാനു ഫെയിം സംവിധായകന്‍ ആന്റണി സോണി സെബാസ്റ്റിയന്‍ സിനിമയ്ക്കാണ്. അര്‍ജ്ജുന്‍ അശോകന്‍, അന്ന ബെന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. അടുത്തിടെ സിനിമയിലേക്ക് കാസ്റ്റിംഗ് കോള്‍ വിളിച്ചിരുന്നു. സഹതാരങ്ങള്‍, ടെക്‌നികല്‍ വിഭാഗം , ചിത്രീകരണം തുടങ്ങുന്നത് എന്നിവയെല്ലാം വരുംദിനങ്ങളില്‍ പ്രഖ്യാപിക്കും.

അര്‍ജ്ജുന്‍ അശോകന്‍, അന്ന ബെന്‍ എന്നിവര്‍ ചെറിയ കാലത്തിനുള്ളില്‍ ശ്രദ്ധിക്കപ്പെട്ടവരാണ്. അര്‍ജ്ജുന്‍ ചിത്രം അജഗജാന്തരം, തുറമുഖം, തട്ടാശ്ശേരി കൂട്ടം, മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ്, എന്നിവയും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം സംവിധായകന്റെ ഫാമിലി എന്റര്‍ടെയ്‌നറിലും താരമെത്തുന്നു.

അന്ന ബെന്‍, രഞ്ജന്‍ പ്രമോദിന്റെ ഹീറോയിന്‍ സെന്‍ട്രിക് സിനിമയുടെ ഭാഗമാകുന്നു. അവരുടെ അവസാനറിലീസ് കപ്പേള തിയേറ്ററുകളിലെത്തിയിരിക്കുന്നു.