അര്ജ്ജുന് അശോകന്, അന്ന ബെന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്നു. c/o സൈറ ബാനു ഫെയിം ആന്റണി സോണി സംവിധാനം ചെയ്യുന്നു. ലിബിന് വര്‍്ഗ്ഗീസ്, അഹമ്മദ് കബീര്‍ എന്നിവരുടെതാണ് തിരക്കഥ. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഹിറ്റ് സിനിമ ജൂണ്‍ എഴുതിയതും ഇവരായിരുന്നു. ചാവറ ഫിലിംസ് നിര്‍മ്മിക്കും. കഴിഞ്ഞ ദിവസം അണിയറക്കാര്‍ ചിത്രത്തിലേക്ക് താരങ്ങളെ തേടി കാസ്റ്റിംഗ് കോള്‍ വിളിച്ചിരുന്നു. അണിയറക്കാരേയും ചിത്രീകരണം എപ്പോള്‍ തുടങ്ങുമെന്നുമൊക്കെയുള്ള വിവരങ്ങള്‍ വരുംദിനങ്ങളില്‍ പുറത്തുവരാനിരിക്കുകയാണ്.
രണ്ട് താരങ്ങള്‍ക്കും നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നു. അര്ജ്ജുന് അജഗജാന്തരം, തട്ടാശ്ശേരി കൂട്ടം, മെമ്പര്‍ രമേശന് 9ാം വാര്‍ഡ്, പേരിട്ടിട്ടില്ലാത്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം ഗിരീഷ് എഡി സിനിമകള്‍ വരാനിരിക്കുന്നു.
അന്ന ബെന്‍ രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന നായികപ്രാധാന്യമുള്ള സിനിമയുടെ ചിത്രീകരണത്തിലാണ്. അവരുടെ അടുത്ത റിലീസ് കപ്പേള, നടന് മുഹമ്മദ് മുസ്തഫ ഒരുക്കുന്ന സിനിമയാണ്.