Categories
Film News

അര്‍ജ്ജുന്‍ അശോകന്‍ ഗിരീഷ് ടിപി ആയി മമ്മൂട്ടിയുടെ ഉണ്ടയില്‍

മമ്മൂട്ടി ചിത്രം ഉണ്ട ഈദിന് റിലീസ് ചെയ്യുകയാണ്. ഖാലിദ് റഹ്മാന്‍ , അനുരാഗകരിക്കിന്‍ വെള്ളം ഫെയിം, ഒരുക്കുന്ന സിനിമ കോമഡി ആക്ഷന്‍ ത്രില്ലര്‍ ആണ്. സിനിമയിലെ പ്രധാനകഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ റിലീസ് ചെയ്യുകയാണ് അണിയറക്കാര്‍.

ആദ്യം ഷൈന്‍ ടോം ചാക്കോയുടെ പോസ്റ്ററാണ് റിലീസ് ചെയ്തത്. ജോജോ സാംസണ്‍ എന്ന പോലീസുകാരനായാണ് ഷൈന്‍ എത്തുന്നത്. രണ്ടാമതായി ഗിരീഷ് ടി പി , അര്‍ജ്ജുന്‍ അശോകന്‍ ആണിറക്കിയിരിക്കുന്തന്. മലയാളസിനിമയിലെ വളരെ സ്വീകാര്യനായികൊണ്ടിരിക്കുന്ന യുവതാരമാണ് അര്‍ജ്ജുന്‍. പറവ, ബിടെക്, വരത്തന്‍ , ജൂണ്‍ എന്നീ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകര്‍ ഏറ്റെടുത്തു.

സിനിമയില്‍ മമ്മൂട്ടി പോലീസ് സബ്ഇന്‍സ്‌പെക്ടറായാണ് എത്തുന്നത്. സംവിധായകന്‍ ഖാലിദ് തന്നെയാണ് കഥ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നും ഉത്തരേന്ത്യയിലെ നക്‌സലൈറ്റ് ഏരിയയിലെക്ക് ഒരു യൂണിറ്റ് പോലീസ് സംഘം പോവുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ഹര്‍ഷാദ് തിരക്കഥ ഒരുക്കിയിരിക്കുന്നു.

ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, സുധി കൊപ്പ, റോണി ഡേവിഡ്, ദിലീഷ് പോത്തന്‍,ലുഖ്മാന്‍, ഓംകാര്‍ ദാസ് മാണിക്പുരി, ഭഗവന്‍ തിവാരി, ചിയാന്‍ ഹോ ലിയാഓ എന്നിവരും സിനിമയിലുണ്ട്. കൃഷ്ണന്‍ സേതുകുമാര്‍ മൂവി മില്ലിന്റെ ബാനറില്‍ ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.