Categories
Film News

ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനാകുന്നത് അര്‍ജ്ജുന്‍ അശോകന്‍

ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനാകുന്ന ചിത്രത്തില്‍ അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്നു. സന്തോഷ് എച്ചിക്കാനം തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദിലീപിന്റെ സ്വന്തം ബാനറായ ഗ്രാന്റ് പ്രൊഡക്ഷന്‍സ് ആണ്. സിനിമയില്‍ ഒരുകൂട്ടം പുതുമുഖങ്ങള്‍ ഉണ്ടാവുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു.

അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്നുവെന്നതാണ് സിനിമയെ സംബന്ധിച്ചുള്ള പുതിയ വാര്‍ത്തകള്‍. മലയാളസിനിമയിലെ പുതിയ ജനറേഷനിലെ പ്രോമിസിംഗ് താരങ്ങളില്‍ ഒരാളായി മാറികഴിഞ്ഞിരിക്കുന്നു അര്‍ജ്ജുന്‍. പറവ, ബിടെക്,വരത്തന്‍,ജൂണ്‍, ഉണ്ട എന്നീ സിനിമകളിലെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ ഉദാഹരണം. നിലവില്‍ താരം മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം തുറമുഖം, ട്രാന്‍സ് എന്നിവയുടെ ഭാഗമാകുന്നു. ജെല്ലിക്കെട്ടിനുശേഷം ലിജോ ജോസ് പല്ലിശ്ശേരിയുടെ അടുത്ത ചിത്രത്തില്‍ അര്‍ജ്ജുന്‍ എത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനൂപിന്റെ ചിത്രത്തിലൂടെ നായകനായി താരം അരങ്ങേറുകയാണ്. സന്തോഷ് എച്ചിക്കാനത്തിന്റെ പ്രശസ്ത ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമയെന്നാണ് അറിയുന്നത്. എച്ചിക്കാനം മുമ്പ് ഞാന്‍ സ്റ്റീവ് ലോപസ്, അന്നയും റസൂലും, ചന്ദ്രേട്ടന്‍ എവിടെയാ, നിദ്ര എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയിട്ടുണ്ട്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍, ടൈറ്റില്‍, മറ്റു താരങ്ങള്‍, ഷൂട്ടിംഗ് തുടങ്ങുന്നതും ഒന്നും പ്രഖ്യാപിച്ചിട്ടില്ല.