Categories
Film News

അർജ്ജുൻ അശോകൻ കടുവ ടീമിൽ ജോയിൻ ചെയ്തു; യുവതാരത്തെ സ്വാ​ഗതം ചെയ്ത് പൃഥ്വിരാജ്

പൃഥ്വിരാജ് ചിത്രം കടുവ ചിത്രീകരണം തുടരുകയാണ്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന സിനിമ പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്നു. മാസ് എന്റർടെയ്നർ ആയിരിക്കും സിനിമയെന്നാണ് സൂചനകൾ.

പൃഥ്വിരാജ് അടുത്തിടെ അർജ്ജുൻ അശോകനെ ടീമിലേക്ക് സ്വാ​ഗതം ചെയ്തു. അർജ്ജുന്റെ ലൊക്കേഷന്‌ ഫോട്ടോ ഷെയർ ചെയ്തുകൊണ്ടാണ് അർജ്ജുനെ ടീമിലേക്ക് സ്വാ​ഗതം ചെയ്തത്.

കടുവയിൽ ബോളിവുഡ് താരം വിവേക് ഒബ്റോയ്, സംയുക്ത മേനോൻ, സായി കുമാർ, സിദ്ദീഖ്, ജനാർദ്ദനൻ, അജു വർ​ഗ്​ഗീസ്, രാഹുൽ മാധവ്, വിജയരാഘവൻ, സീമ, കൊച്ചു പ്രേമൻ, പ്രിയങ്ക എന്നിവരുമെത്തുന്നു.