Categories
Film News

സംയുക്ത മേനോന്‍, അര്‍ജ്ജുന്‍ അശോകന്‍ ടീം ഒന്നിക്കുന്ന വൂള്‍ഫ്‌ ത്രില്ലര്‍ സിനിമ

വൂള്‍ഫ്‌ എന്ന്‌ പേരിട്ടിരിക്കുന്ന പുതിയ സിനിമയില്‍ സംയുക്ത മേനോന്‍, അര്‍ജ്ജുന്‍ അശോകന്‍ ടീം ഒന്നിക്കുന്നു. ഷാജി അസീസ്‌ സംവിധാനം ചെയ്യുന്ന ഇമോഷണല്‍ ത്രില്ലര്‍ സിനിമയാണിത്‌. ഷേക്‌സ്‌പിയര്‍ എംഎ മലയാളം,ഒരിടത്തൊരു പോസ്‌റ്റുമാന്‍ എന്നിവയാണ്‌ സംവിധായകന്റെ മുന്‍ സിനിമകള്‍.

വുള്‍ഫ്‌, പോപുലര്‍ നോവലിസ്‌റ്റ്‌ ജി ആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള ചെറുകഥ ആസ്‌പദമാക്കിയുള്ളതാണ്‌. അദ്ദേഹം തന്നെയാണ്‌ സിനിമയുടെ തിരക്കഥ ഒരുക്കുന്നതും. പോലീസ്‌ എയ്‌ഡ്‌ പോസ്‌റ്റിനടുത്തുള്ള ഒരു വീട്ടില്‍ ഒരു രാത്രിയും പകലുമായി നടക്കുന്ന സംഭവങ്ങളാണ്‌ സിനിമ പറയുന്നത്‌. ഷൈന്‍ ടോം ചാക്കോ സിനിമയില്‍ പോലീസ്‌ വേഷത്തിലെത്തുന്നു. സംയുക്ത മേനോന്‍ വിവാഹം കഴിക്കാനൊരുങ്ങുന്ന ഒരു വനിതയാണ്‌. അര്‍ജ്ജുന്‍ അശോകന്‍ അവരെ വിവാഹം ചെയ്യാനൊരുങ്ങുന്ന വ്യക്തിയും. ജാഫര്‍ ഇടുക്ക്‌ി ,ഇര്‍ഷാദ്‌ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ പരിമിതമായ ആളുകളെ വച്ചാണ്‌ ചിത്രീകരണം നടക്കുന്നത്‌. ഫായിസ്‌ സാദിഖ്‌ സിനിമാറ്റോഗ്രാഫര്‍, രഞ്‌ജിന്‍ രാജ്‌ സംഗീതം, നൗഫല്‍ അബ്ദുള്ള എഡിറ്റര്‍ എന്നിവരാണ്‌ അണിയറയില്‍.

ഡാമര്‍ സിനിമാ ബാനരില്‍ സന്തോഷ്‌ ദാമോദരന്‍ സിനിമ നിര്‍മ്മിക്കുന്നു.