തമിഴ് താരങ്ങളായ ജീവയും അര്‍ജ്ജുനും ആദ്യമായി ഒരുമിക്കുകയാണ് മേധാവി എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെ. ഗാനരചയിതാവും സംവിധായകനുമായ പാ രഞ്ജിത് സംവിധാനം ചെയ്യുന്ന സിനിമ മക്കള്‍ അരസന് പിക്ചേഴ്സ് നിര്‍മ്മിക്കുന്നു. സോഷ്യല്‍മീഡിയയിലൂടെ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം നടത്തി. ഹൊറര്‍ ത്രില്ലര്‍ സിനിമയായിരിക്കുമെന്നാണ് സൂചനകള്‍.
അര്ജ്ജുന് ജീവ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുകയാണ്. അര്ജ്ജുന് നിരവധി മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളിലെത്തുകയും തന്റെ സ്ഥാനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട. രാശി ഖന്ന, നായികയായെത്തുന്നു. രാധ രവി, വൈ ജി മഹേന്ദ്രന്, അഴകം പെരുമാള്‍ രോഹിണി, റോബോ ശങ്കരിന്റെ മകള്‍, പ്രിയങ്ക, കൈതി ഫെയിം ദീന എന്നിവരും സഹതാരങ്ങളായെത്തുന്നു.
അണിയറയില്‍ യുവാന്‍ ശങ്കര്‍ രാജ സംഗീതവും, ദീപക് കുമാര്‍ പാദി ക്യാമറയും ഒരുക്കുന്നു.