മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്,കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമ മാര്‍ച്ച് 1ന് റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. റിലീസിംഗ് മാര്‍ച്ച് 22ലേക്ക് മാറ്റിയിരിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.സംവിധായകന് ഫേസ്ബുക്കിലൂടെയാണ് വിവരം അറിയിച്ചിരിക്കുന്നത്.
പരീക്ഷാക്കാലം കഴിയാനായാണ് റിലീസ് തീയ്യതി നീട്ടിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയോട് സംവിധായകന് പറഞ്ഞത്.
വിപിനന് എന്ന യുവാവിനെയാണ് കാളിദാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഐശ്വര്യ മെഹറുന്നീസ കാദര്ക്കുട്ടിയായുമെത്തുന്നു. ഒരേ ഗ്രാമത്തിലുളള് ഇരുവരും കളിക്കൂട്ടുകാരാണ്. മൂന്ന് ഫുട്ബോള്‍ ലോകകപ്പ് കാലത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. 2010മുതല്‍ 2018വരെ. നായകനും നായികയും കട്ട ഫുട്ബോള്‍ ഫാന്‍സുകളാണ്. ഇരുവരുടേയും ജീവിതവുമായി ബന്ധപ്പെട്ടാണ് സിനിമ മുന്നോട്ട് പോകുന്നത്.