Categories
Film News teaser

അർച്ചന 31 നോട്ട് ഔട്ട് പുതിയ ടീസറെത്തി

ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമാകുന്ന അർച്ചന 31 നോട്ടൗട്ട് ടീസർ റിലീസ് ചെയ്തു. നവാ​ഗതസംവിധായകൻ അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ദേവിക പ്ലസ് ടു ബയോളജി, അവിട്ടം തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ. അഖിലിനൊപ്പം അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നു.

മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. സിനിമയുടെ ക്യാമറ ഒരുക്കിയിരിക്കുന്നത് ജോയൽ ജോജി ആണ്.എഡിറ്റിം​ഗ് മുഹ്സിൻ പിഎം, സം​ഗീതം രജത് പ്രകാശ്, മാത്തൻ.