Categories
Film News

ഐശ്വര്യ ലക്ഷ്മിയുടെ അർച്ചന 31 നോട്ട്ഔട്ട് പുതിയ പോസ്റ്റർ റിലീസ് ചെയ്തു

മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന അർച്ചന 31 നോട്ട്ഔട്ട് പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അഖിൽ അനിൽ കുമാർ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് സിബി ചവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ്.

ഐശ്വര്യ ലക്ഷ്മിയുടെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററിൽ അർച്ചന മാത്രമാണെത്തിയിരിക്കുന്നത്. ഈ ആഴ്ച അവസാനം ടീസർ റിലീസ് ചെയ്യുമെന്നറിയിച്ചിട്ടുണ്ട് അണിയറക്കാർ.

പാലക്കാടുള്ള ഒരു സ്കൂൾ ടീച്ചറുടെ കഥയാണ് സിനിമ. 31 പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞിട്ടുള്ള ആളാണ് ടീച്ചർ. സ്ത്രീ കേന്ദ്രീകൃത ഫീൽ ​ഗുഡ് സിനിമയാണിത്. അഖിൽ നിരവധി ഷോർട്ട് ഫിലിമുകളൊരുക്കിയിട്ടുള്ള ആളാണ്. അദ്ദേഹത്തിന്റെ ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നിവ വളരെ പോപുലറായിരുന്നു.

അഖിൽ – അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഛായാ​ഗ്രഹണം ജോയൽ ജോജി, എഡിറ്റിം​ഗ് – മുഹ്സിൻ, സം​ഗീതം- രജത് പ്രകാശ്, മാതൻ, ആർട്ട് ഡയറക്ഷൻ – രാജേഷ് പു വെലായുധൻ എന്നിവരാണ് അണിയറയിലുള്ളത്